Artist Profile

  • 01

കേരളത്തിന്റെ തനതു ക്ഷേത്ര കലയായ പഞ്ചവാദ്യത്തിൽ തിമില വാദനത്തിൽ അഗ്രഗണ്യനായിരുന്നു ശ്രീ.വെള്ളാരപ്പിള്ളി കുട്ടൻ മാരാർ . പഞ്ചവാദ്യ ആചാര്യൻ ചോറ്റാനിക്കര വിജയൻ മാരാരുടെ ഏക ശിഷ്യൻ.സ്കൂൾ വിദ്യാഭ്യാസത്തോടൊപ്പം ചേരാനല്ലൂർ അച്ചുതമാരാരിൽ നിന്നും മരപ്പാണി, ഉത്സവബലി, കൊട്ടിപ്പാടി സേവ, ശ്രീഭൂതബലി, തായമ്പക അടക്കമുള്ള ക്ഷേത്ര കാര്യങ്ങൾ പഠിച്ചു. തിമിലയിൽ പഞ്ചവാദ്യാചാര്യൻ ചോറ്റാനിക്കര വിജയൻ മാരാരുടെ കീഴിൽ ഉപരിപഠനം. പത്മഭൂഷൺ കുഴൂർ നാരായണ മാരാരുടെ പഞ്ചവാദ്യങ്ങളിലെ നിറസാന്നിധ്യമായിരുന്നു ശ്രീ കുട്ടൻ മാരാർ. അതിനാൽ തന്നെ പഞ്ചവാദ്യത്തിൽ കുഴൂർ ശൈലിയുടെ പ്രയോക്താവായിരുന്നു.

കർണ്ണാടക സംഗീത കച്ചേരികളിലെ തനിയാവർത്തന രീതിയിൽ പഞ്ചവാദ്യത്തിൽ തൃപുട വായന പതിവുണ്ട്.കുട്ടൻ മാരാരുടെ തൃപുട വായന അതിപ്രശസ്തമാണ്. പ്രശസ്തമായ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ കാരായ്മ പൂജകൊട്ട് അടിയന്തിരക്കാരനായിരുന്നു. ക്ഷേത്രാചാരങ്ങളിലും അനുഷ്ഠാന കലയിലും സംഗീതത്തിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്നു. പ്രഥമ തിരുവൈരാണിക്കുളത്തപ്പൻ സുവർണ്ണ മുദ്ര, പാലാരിവട്ടം രാജരാജേശ്വരീ ക്ഷേത്രം സുവർണ്ണ മുദ്ര, പുതിയേടം ക്ഷേത്രം ശ്രീഭദ്ര സുവർണ്ണ മുദ്ര, പാലിയം രുദ്രകലാ പീഠം വാദ്യ ശിരോമണി സുവർണ്ണ മുദ്ര, കുഴൂർ കുട്ടപ്പ മാരാർ സ്മാരക പുരസ്ക്കാരം, പുക്കാട്ടിരി രാമക്കുറുപ്പ് സ്മാരക പുരസ്ക്കാരം തുടങ്ങി നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

64-ാം വയസ്സിൽ 2018 ജൂലൈ 14ന് ഹൃദയാഘാതം മൂലം ആ അതുല്യ പ്രതിഭ അരങ്ങൊഴിഞ്ഞു.

Contact

We are looking forward to hear from you.
Contact Info

Vellarappilly kuttan marar memorial Trust
Vadakkedath marath
Vellarappilly south po
Near Thiruvairanikkulam Temple
Aluva 683580

+91 9946623555